കാലടി സമാന്തര പാലം : പൈലിങ് ജോലികൾ ഉടൻ ആരംഭിക്കും
കാലടി : ശ്രീശങ്കരാ പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ പൈലിങ് ജോലികൾ ഉടൻ തുടങ്ങും.കാലടി ഭാഗം മുതൽ പുഴയുടെ മധ്യഭാഗം വരെയുള്ള പണികളാണ് ആദ്യഘട്ടം നടത്തുക. പുഴയിൽ ആറ് ബീമുകളുടെ പൈലിങ്ങിനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലെത്തി. ഇത് പൂർത്തീകരിച്ചതിന് ശേഷമാകും മധ്യഭാഗത്തുനിന്ന് താന്നിപ്പുഴഭാഗത്തേക്ക് പൈലിങ് ആരംഭിക്കുക. പുഴയുടെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനാണ് രണ്ടുഘട്ടമായി പണികൾ നടത്തുന്നത്.
18 ബീമുകൾ പുഴയിലും ഇരുകരകളിലുമായി നിർമിക്കേണ്ടതുണ്ട്. എത്രയുംവേഗം പൈലിങ് പണികൾ പൂർത്തീകരിക്കണമെന്ന് പണി വിലയിരുത്താൻ എത്തിയ റോജി എം. ജോൺ എം.എൽ.എ. കരാറുകാരോട് ആവശ്യപ്പെട്ടു.
Leave A Comment