പ്രാദേശികം

'പ്രതിഗമനം' കവിതാസമാഹാരം പ്രകാശനം ചെയ്തു

പുത്തൻചിറ : കവിയിത്രി ദേവി മനുവിന്റെ (ആശാദേവി മനോഹരൻ ) രണ്ടാമത്തെ കവിതാസമാഹാരമായ 'പ്രതിഗമനം' ഗുരുധർമ്മ പ്രബോധിനി സഭയുടെ പ്രാർത്ഥന ഹാളിൽ വെച്ച് നോവലിസ്റ്റും, പ്രഥമ ഉറൂബ് അവാർഡ് ജേതാവുമായ  രാധാകൃഷ്ണൻ പൊറ്റയ്ക്കൽ പ്രകാശനം ചെയ്തു.

 സഭ മുൻപ്രസിഡന്റും റിട്ട: ഡെപ്യൂട്ടി കല്കട്ടറുമായ  എം.പി. സുധാകരൻ ആദ്യപ്രതി ഏറ്റുവാങ്ങി. ചടങ്ങിൽ സഭ പ്രസിഡന്റ് ടി.എസ്. തിലകൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ബി. രാജു സ്വാഗതം പറഞ്ഞു. എം.ഡി. ഉണ്ണികൃഷ്ണൻ, പി.കെ.രാധാകൃഷ്ണൻ, കെ.കെ. ചന്ദ്രശേഖരൻ, കെ.ആർ. പ്രദീപ്, എം.ആർ. സ്ന്തോഷ്ബാബു എന്നിവർ സംസാരിച്ചു.

Leave A Comment