ഭാരത് ജോഡോ യാത്ര; കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
മാള: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നോടിയായി കൊടുങ്ങല്ലൂർ നിയോജക മണ്ഡല കോൺഗ്രസ് നേതാക്കളുടെയും ബ്ലോക്ക്, മണ്ഡല ഭാരവാഹികളുടെയും, സഹകരണ ബാങ്ക് ഡയറക്ടർമാരുടെയും പ്രത്യേക കൺവെൻഷൻ നടന്നു. ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് സി.ഒ.ജെയ്ക്കമ്പിൻ്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗം ചാലക്കുടി എം.പി. ബെന്നി ബഹനാൻ ഉൽഘാടനം ചെയ്തു. ഡി സി സി പ്രസിഡൻ്റ് ജോസ് വള്ളൂർ, ഭാരത് ജോഡോ യാത്രയുടെ ജില്ലാ കോർഡിനേറ്റർ ടി .എൻ പ്രതാപൻ എം പി എന്നിവർ യാത്രയുടെ പ്രാധാന്യം വിശദീകരിച്ചു. ബ്ലോക്ക് പ്രസിഡൻ്റുമാരായ പി.ഡി.ജോസ്, സി.ജി. ചെന്താമരാക്ഷൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ ടി.എം.നാസർ, വി.എ.അബ്ദുൾ കരീം, എ എ അഷ്റഫ് ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ.ഒ.ജെ.ജനീഷ് എന്നിവർ സംസാരിച്ചു.
Leave A Comment