ഐ എൻ ടി യു സി കൊടുങ്ങല്ലൂരിൽ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ രൂപീകരിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മേഖല വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ഐ.എൻ ടി യു സി രൂപികരിച്ചു. കൊടുങ്ങല്ലൂർ ഇന്ദിരാഭവനിൽ നടന്ന യോഗം വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ഐ.എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് വി.എ ഷംസുദീൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ ടി യു സി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇ.എസ്.സാബു, വഴിയോര കച്ചവട യൂണിയൻ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോൺസൺ അന്തോണി, സലാം ചൊവ്വര എന്നിവർ പ്രസംഗിച്ചു.വി.എം ജാഫറിന് ആദ്യ മെംബർഷിപ്പ് നൽകി വി.എ.ഷംസുദീൻ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഇ.എസ്.സാബു (പ്രസിഡൻ്റ്), പി.ബി നിഷാഫ് (സെക്രട്ടറി), വി.എം. ജയഫർ, (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Leave A Comment