പ്രാദേശികം

മാളപള്ളിപ്പുറത്ത് വിദ്യാർത്ഥിനിയെ വിജനമായ വഴിയിൽ കടന്നു പിടിക്കാൻ ശ്രമം

മാള : സ്കൂൾ വീട്ട് വീട്ടിലേക്ക് നടന്നുപോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ വിജനമായ വഴിയിൽ കടന്നു പിടിക്കാൻ ശ്രമം. പാെയ്യ പഞ്ചായത്ത്  മാളപള്ളിപ്പുറം കൊപ്രകളം റോഡിലാണ് സംഭവം.  വിദ്യാർത്ഥിനി  നടന്നുവരുന്ന വഴിയെ ഓട്ടോറിക്ഷയിൽ എത്തിയ രണ്ടംഗസംഘം കൊടുങ്ങല്ലൂരിലേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുത്തിട്ടും അത്  വ്യക്തമായില്ല എന്ന് പറഞ്ഞ് വീണ്ടും ചോദ്യം ചെയ്യാൻ തുടങ്ങി.

 തുടർന്ന് വഴിയിലേക്ക് ഇറങ്ങി പെൺകുട്ടിയുടെ ബാഗിൽ കടന്നുപിടിക്കുകയും  മറ്റൊരാൾ ആയുധം എടുത്തതായും പറയുന്നു. ഈ സമയം മറ്റൊരു വാഹനം  വന്നതിനെ തുടർന്ന് ഇവർ കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. രക്ഷിതാക്കൾ മാള പൊലീസിൽ പരാതി നൽകി.  പൊലീസ് സ്ഥലത്തെത്തി  അന്വേഷണം നടത്തി. പ്രദേശത്ത്‌  കാമറ സ്ഥാപിക്കണമെന്ന ആവശ്യം നിലവിലുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലന്ന് നാട്ടുകാർ പറഞ്ഞു.

Leave A Comment