ബജറ്റില്‍ ഇരിഞ്ഞാലക്കുടക്ക് മികച്ച പരിഗണനയെന്ന്‍ മന്ത്രി ആര്‍ ബിന്ദു
ഇരിഞ്ഞാലക്കുട: കോന്തിപുലം പാടം സ്ഥിരം തടയണ നിര്‍മ്മാണം, പൂമംഗലം പടിയൂര്‍ കോള്‍ വികസന പദ്ധതി, ഉണ്ണായി വാരിയര്‍ കലാനിലയം, നിപ്മര്‍ തുടങ്ങി ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ വിവിധ മേഖലകള്‍ക്ക് മികച്ച പരിഗണന നല്‍കി സംസ്ഥാന ബജറ്റ്.
കര്‍ഷകരുടെ ദീര്‍ഘകാലാവശ്യമായ കോന്തിപുലം പാടത്ത് സ്ഥിരം തടയണ നിര്‍മിക്കുന്നതിന് 12.21 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. പടിയൂര്‍ പൂമംഗലം കോള്‍ വികസനത്തിന് 3 കോടി, കേരള ഫീഡ്സിന് 20 കോടി, സമഗ്ര കാര്‍ഷികവികസനം മുന്‍നിര്‍ത്തി നടപ്പാക്കുന്ന 'പച്ചക്കുട' പദ്ധതിയ്ക്ക് ഒരു കോടി രൂപയും നീക്കിവെച്ചു. ഭിന്നശേഷി പുനരധിവാസരംഗത്തെ കേരളത്തിലെ അഭിമാനസ്ഥാപനമായ 'നിപ്മറി'ന് 12 കോടി രൂപയാണ് അനുവദിച്ചത്. ഉണ്ണായി വാരിയര്‍ കലാനിലയത്തിന് അരക്കോടിയും ഇരിങ്ങാലക്കുട നാടകക്കളരി തിയറ്റര്‍ സമുച്ചയത്തിനു 10 കോടിയും ബജറ്റ് ശുപാര്‍ശ ചെയ്യുന്നു.
കൊമ്പിടിഞ്ഞാമാക്കല്‍ ജംഗ്ഷന്‍ വികസനം -50 കോടി
ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് ചുറ്റുമതില്‍- 5 കോടി
കിഴുത്താണി ജംഗ്ഷന്‍ നവീകരണം മനപ്പടി വരെ കാനകെട്ടല്‍1- കോടി
കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററിന് പുതിയ കെട്ടിടം-2 കോടി, നന്തി ടൂറിസം പദ്ധതി- 10 കോടി
അവുണ്ടര്‍ചാല്‍ പാലം- 24 കോടി
കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ്- 85.35 കോടി വെള്ളാനി പുളിയംപാടം സമഗ്ര പുനരുദ്ധാരണ പദ്ധതി-3.25 കോടി കെ എല്‍ ഡി സി കനാല്‍- ഷണ്‍മുഖം കനാല്‍ സംയോജനം-20 കോടി ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് നിര്‍മ്മാണം-50 കോടി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഇഎം ആര്‍ ഐ - സി ടി സ്‌കാന്‍ ഉള്‍പ്പെടെ സ്‌കാനിംഗ് യൂണിറ്റ്- 15 കോടി
ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം-10 കോടി
ഇരിങ്ങാലക്കുട-മൂരിയാട്-വേളൂക്കര കുടിവെള്ള പദ്ധതി- 72 കോടി ജുഡീഷ്യല്‍ കോര്‍ട്ട് കോംപ്ലക്‌സ് രണ്ടാം ഘട്ട നിര്‍മ്മാണം- 67 കോടി ആളൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി- 50 കോടി
ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന്‍ നവീകരണം-ഭിന്നശേഷി സൗഹൃദമാക്കല്‍-ലിഫ്റ്റ് നിര്‍മ്മാണ പ്രവൃത്തികള്‍2- കോടി
ആളൂര്‍ ഗവ.കോളേജ്- 25 കോടി
കാറളം ആലുക്കകടവ് പാലം-16കോടി
പടിയൂര്‍-പെരിഞ്ഞനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം നിര്‍മ്മാണം- 6 കോടി
ഇരിങ്ങാലക്കുട നഗരസഭ- പൂമംഗലം പഞ്ചായത്ത്- വേളൂക്കര പഞ്ചായത്ത് എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന കുളത്തുംപടിപാലം- രണ്ടര കോടി
കനോലി കനാല്‍ വീതിയും ആഴവും കൂട്ടല്‍-50 കോടി
കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മ്മാണം- 15 കോടി എന്നിവയും ബജറ്റില്‍ ഇടം നേടി.
Leave A Comment