പ്രാദേശികം

കൊടുങ്ങല്ലൂരില്‍ വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച വിദ്യാർത്ഥിയെ ബന്ധുക്കൾ മർദ്ദിച്ചു

കൊടുങ്ങല്ലൂര്‍ :കൊടുങ്ങല്ലൂരിൽ പ്ലസ്ടു വിദ്യാർത്ഥി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മർദ്ദിച്ചു, പ്രശ്നം ചർച്ച ചെയ്യാൻ എത്തിയ വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ വിദ്യാർത്ഥിയെ കൈയ്യേറ്റം ചെയ്തു. ശൃംഗപുരം പി.ഭാസ്‌ക്കരൻ സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം.

പ്ലസ് ടു വിദ്യാർത്ഥി പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്തടിച്ചതാണ് പ്രശ്നത്തിൻ്റെ തുടക്കം. വിസ്മയയുടെ പരാതി ചർച്ച ചെയ്യുന്നതിനായി ഇന്ന് ഉച്ചയോടെ സ്കൂളിൽ
എത്തിയ രക്ഷിതാക്കളുൾപ്പടെയുള്ളവർ വിദ്യാര്‍ഥിയെ  മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ  വിദ്യാര്‍ഥിയെ  കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ വളപ്പിൽ വെച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകിയതായി പി.ടി.എ പ്രസിഡൻ്റ് കെ.എസ് കൈസാബ് പറഞ്ഞു. എന്നാൽ തങ്ങൾ വിദ്യാർത്ഥിയെ മർദ്ദിച്ചിട്ടില്ലെന്നും, തൻ്റെ മകളെ മർദ്ദിച്ച വിദ്യാർത്ഥിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Leave A Comment