പ്രാദേശികം

പാറക്കടവ് കൃഷിഭവൻ സ്മാർട്ടാക്കുമെന്ന് മന്ത്രി പി. പ്രസാദ്

മൂഴിക്കുളം : പുതുതായി നിർമിച്ച പാറക്കടവ് കൃഷിഭവൻ മന്ദിരം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലയ്ക്ക് മാതൃകയായ സ്മാർട്ട് കൃഷിഭവനാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന പഞ്ചായത്തെന്ന നിലയിലും ജനസംഖ്യയിൽ 60 ശതമാനം കാർഷികവൃത്തിയിൽ ഏർപ്പെടുന്നതുകൊണ്ടുമാണിത്.

റോജി എം. ജോൺ എം.എൽ.എ. അധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ്, പാറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എസ്.വി. ജയദേവൻ, എം.ജെ. ജോമി, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ രാജി ജോസ്, പാറക്കടവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡെയ്സി ടോമി തുടങ്ങിയവർ പങ്കെടുത്തു.

2018-ലെ പ്രളയത്തിൽ തകർന്ന കൃഷിഭവൻ റോജി എം. ജോൺ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവിട്ടാണ് നിർമിച്ചത്.

Leave A Comment