അങ്കമാലിയിൽ ഡോക്ടർമാരുടെ രക്തദാനം
അങ്കമാലി : അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഡോക്ടേഴ്‌സ് ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ആശുപത്രിയിൽ എല്ലാ ഡോക്ടർമാരെയും പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ആശുപത്രി ഡയറക്ടർ ഫാ. വർഗീസ് പൊട്ടയ്ക്കൽ മുഖ്യസന്ദേശം നൽകി.
ഡോക്ടർമാരുടെ വിവിധ കലാപരിപാടികളും ഉണ്ടായി. 40-ഓളം ഡോക്ടർമാർ രക്തദാനം നടത്തി. ഫാ. വർഗീസ് വാളൂക്കാരൻ, ഫാ. വർഗീസ് പാലാട്ടി, ഫാ. റോക്കി കൊല്ലംകുടി, ഡോ. മിഥുൻരാജ്, ഡോ. എലിസബത്ത് ജോസഫ്, ജനറൽ മാനേജർ ജോസ് ആന്റണി എന്നിവർ സംസാരിച്ചു.
Leave A Comment