മരംമുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
വരന്തരപ്പിള്ളി : തൃക്കൂർ വട്ടക്കൊട്ടായിയിൽ മരംമുറിക്കുന്നതിനിടെ അടർന്നുവീണ തടി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കാവല്ലൂർ സ്വദേശി കീടായി വീട്ടിൽ 42 വയസുള്ള ബൈജുവാണ് മരിച്ചത്.ഇന്ന് ഉച്ചക്കായിരുന്നു അപകടം.
ഇടതുകര ബ്രാഞ്ച് കനാലിൻ്റെ ഓരത്തുള്ള പാഴ്മരം ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മുറിച്ചുമാറ്റുന്നതിനിടെയാണ് സംഭവം. കയർ ബന്ധിച്ച് മുകളിലിരുന്ന് മരം മുറിക്കുന്നതിനിടെ മരത്തിൻ്റെ ഒരു ഭാഗം അടർന്നുവീഴുകയായിരുന്നു. രണ്ട് തടികൾക്കിടയിൽ കുരുങ്ങിയാണ് ബൈജു മരിച്ചത്.
ഉടന്‍ തന്നെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളൊഴിഞ്ഞ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം വൈകിയതായും പറയുന്നു.വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment