പ്രാദേശികം

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

പുതുക്കാട്: പുതുക്കാട് സ്റ്റാൻ്റിന് മുൻപിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. ദേശീയപാതയിൽ നിന്ന് സ്റ്റാൻ്റിലേക്ക് അശ്രദ്ധമായി എടുത്ത സൂപ്പർഫാസ്റ്റ് ബസിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാതെ ബസുകൾ സ്റ്റാൻ്റിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. പുതുക്കാട് പോലീസ് ബസ് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകിയിട്ടും അതൊന്നും പാലിക്കാതെയാണ് ബസുകൾ സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്നതും  തിരിച്ച് പോകുന്നതും.

Leave A Comment