മാള ഐ ടി ഐ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ജയം
മാള: മാള ഐ.ടി.ഐ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് മിന്നും വിജയം. ആറ് സീറ്റിലേക്ക് മത്സരം നടന്നപ്പോൾ എസ് എഫ് ഐ നാലു സീറ്റിലേക്ക് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് 2 സീറ്റിലേക്ക് കെ എസ് യു, എ ബി വി പി സംഘടനകളെ പരാജയപ്പെടുത്തിക്കൊണ്ട് എസ്.എഫ്.ഐ മുഴുവൻ സീറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ട പാനലിനെ എസ്.എഫ്. ഐ മാള ഏരിയ കമ്മിറ്റി മാലയിട്ട് സ്വീകരിച്ചു. എസ്.എഫ്.ഐ മാള ഏരിയ സെക്രട്ടറി സാലിഹ് ഫസലുദ്ധീൻ, ഏരിയ പ്രസിഡന്റ് ആരോമൽ വി.എസ്, ഏരിയ ഉപഭാരവാഹികളായ സാന്ദ്ര മോഹനൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Leave A Comment