പ്രാദേശികം

തൊമ്മാനയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ഇരിഞ്ഞാലക്കുട : ഇരിങ്ങാലക്കുട - ചാലക്കുടി റോഡിൽ തൊമ്മാനയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാപ്രാണം തളിയക്കോണം സ്വദേശിക്ക് ദാരുണാന്ത്യം. തളിയക്കോണം തൈവളപ്പിൽ സന്തോഷിന്റെ മകൻ കൃഷ്ണനുണ്ണി (21) ആണ് മരിച്ചത്.

 തൊമ്മാന സൺറൈസ് മരകമ്പനിക്ക് സമീപം കൃഷ്ണനുണ്ണി സഞ്ചരിച്ചിരുന്ന ബുള്ളറ്റും കാറും കൂട്ടിയിടിക്കുകയായിരുന്നു.  ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആളൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Leave A Comment