മാർഗതടസം സൃഷ്ടിച്ച് പ്രകടനം, കോൺഗ്രസ് നേതാക്കളെ കോടതി വെറുതെ വിട്ടു
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാർഗതടസം സൃഷ്ടിച്ച് പ്രകടനം നടത്തിയ കേസിലെ പ്രതികളായ കോൺഗ്രസ് നേതാക്കളെ കോടതി വെറുതെ വിട്ടു.
ഒന്നാം പ്രതി കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ.പി.സുനിൽകുമാർ, രണ്ടാം പ്രതിയും കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമായ ഇ.എസ് സാബു, പുല്ലൂറ്റ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ജി മുരളീധരൻ, വൈസ് പ്രസിഡൻ്റ് സി.ആർ പമ്പ, ടി.കെ.ലാലു, കെ.കെ.പ്രദീപ്, എം.എ ഇബ്രാഹിം, സി.ഡി ബുൾഹർ, ശ്രീദേവി വിജയകുമാർ, ഉഷ അശോകൻ, ഡാലി വർഗ്ഗീസ്, പി.എൻ രാമദാസ് എന്നിവരെയാണ് കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് വെറുതെ വിട്ടത്.
2016 ൽ മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
Leave A Comment