മാടവനയിൽ കാട്ടുപന്നിയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്
കൊടുങ്ങല്ലൂര്‍: എറിയാട് മാടവനയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ലോകമലേശ്വരം സ്വദേശി വട്ടപ്പറമ്പിൽ ഷാഫി (58)ക്കാണ് കാലിന് പരിക്കേറ്റത്. അയിനിക്കപ്പറമ്പിൽ പള്ളിക്ക് സമീപം വട്ടപ്പറമ്പിൽ സെയ്തുവിൻ്റെ പുരയിടത്തിലായിരുന്നു സംഭവം.
ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. തെങ്ങ് മുറിച്ചു മാറ്റുവാനായി പറമ്പിലെത്തിയവർക്കിടയിലേക്ക് കാട്ടുപന്നി പാഞ്ഞെത്തുകയായിരുന്നു. പരിക്കേറ്റ ഷാഫി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
Leave A Comment