പ്രാദേശികം

ആലുവയിൽ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കയ്യാങ്കളി

ആലുവ : ആലുവയിൽ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കയ്യാങ്കളിയും അക്രമവും. സമയക്രമത്തെ ചൊല്ലിയുള്ള വാക് തർക്കമാണ് സംഘർഷത്തിന് കാരണമായത്. യാത്രക്കാർ ബസ്സിലിരിക്കെ സംഘർഷത്തിലേർപ്പെട്ട ജീവനക്കാരൻ മറ്റൊരു ബസ്സിന്‍റെ കണ്ണാടിച്ചില്ല് അടിച്ച് തകർത്തു. സംഭവത്തിൽ ആലുവ ഈസ്റ്റ് പോലീസ് കേസ് എടുത്തു

ഇന്ന് രാവിലെ 8 മണിയോടെയാണ് ആലുവ മാർക്കറ്റിന് സമീപം സ്വകാര്യ ബസ്സുകൾ റോഡിൽ കുറുകെ നിർത്തി വാക് തർക്കം തുടങ്ങിയത്. കാരണമറിയാതെ യാത്രക്കാരിരിക്കുന്പോൾ മുന്നിലുണ്ടായിരുന്ന ആവേ മരിയ ബസ്സിലെ ജീവനക്കാരൻ പിന്നിൽ വന്ന മാലൂസ് ബസ്സിന്‍റെ സൈഡിലെ കണ്ണാടി അടിച്ചു പൊട്ടിച്ചു. പിന്നീട് ബസ്സുമായി പോയി.

Leave A Comment