ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു
ചാലക്കുടി: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു. മോസ്‌ക്കോ ഇരട്ടപ്പാലത്തിന് സമീപം വൈലിക്കുടത്ത് വീട്ടല്‍ ഷിജോയുടെ ഭാര്യ നൈസി(35)ആണ് മരിച്ചത്.
തിങ്കള്‍ വൈകീട്ട് 4ഓടെ പോട്ട പാപ്പാളി ജങ്ഷന് സമീപമായിരുന്നു സംഭവം. ബസില്‍ കയറുന്നതിനായി ദേശീയപാത മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ചത്. ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചു.
മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌ക്കാരം ചൊവ്വ വൈകീട്ട് 4ന് ചൗക്ക സെന്റ് മേരീസ് ലൂര്‍ദ്ദ് പള്ളി സെമിത്തേരിയില്‍.
Leave A Comment