പ്രാദേശികം

ശൃംഗപുരം പി.ഭാസ്ക്കരൻ സ്മാരക സ്കൂളിലെ നിരീക്ഷണ ക്യാമറകൾ അടിച്ചു തകർത്തു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ ശൃംഗപുരം പി.ഭാസ്ക്കരൻ സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ നിരീക്ഷണ ക്യാമറകൾ അക്രമി  അടിച്ചു തകർത്തു. കമ്പ്യൂട്ടർ ലാബുകൾക്ക് മുന്നിലും, യു.പി വിഭാഗം കെട്ടിടത്തിലും സ്ഥാപിച്ചിരുന്ന മൂന്ന് ക്യാമറകളാണ് നശിപ്പിക്കപ്പെട്ടത്. അക്രമിയുടെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ  വൈകീട്ടായിരുന്നു അക്രമം. ഇന്ന് രാവിലെയാണ് സംഭവം അറിഞ്ഞത്. തുടർന്ന് വിദ്യാലയ അധികൃതർ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. വിദ്യാലയത്തിന് നേരെ അക്രമം നടത്തിയവരെ ഉടൻ കണ്ടെത്തണമെന്ന് പി.ടി.എ പ്രസിഡൻ്റ് കെ.എസ് കൈസാബ്, എസ്.എം.സി ചെയർമാൻ ഉണ്ണി പണിക്കശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.

Leave A Comment