പ്രാദേശികം

കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസുമായി ചാലക്കുടി പിങ്ക് പോലീസ്.

ചാലക്കുടി: കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവത്ക്കരണ ക്ലാസുമായി ചാലക്കുടി പിങ്ക് പോലീസ്.കഴിഞ്ഞ നവംമ്പര്‍ 14 മുതല്‍ ആരംഭിച്ച ക്ലാസില്‍ ഇതിനകം മൂന്ന് മാസത്തിനിടയില്‍ ഇരുപതോളം സ്‌കൂളുകളില്‍ മൂവയിരത്തിലധികം പേര്‍ക്കായി ക്ലാസുകള്‍ നയിച്ചു. സ്‌കുളിന് പുറമെ വിവിധ സംഘടന പരിപാടികളിലും, മീറ്റിംങ്ങുകളിലും,പിടിഎ യോഗങ്ങളിലും ഇവര്‍ ക്ലാസ് നല്‍കി വരുന്നു.

കുട്ടികള്‍ക്ക് നേരെയുള്ള ലൈഗീകാതിക്രമങ്ങളെ സംബന്ധിച്ചും ലഹരി ഉപയോഗത്തിനെതിരേയും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തിന്റെ ദൂക്ഷ്യ വശങ്ങളെകുറിച്ച് കൊണ്ട് കുട്ടികള്‍ അപകടങ്ങളില്‍ പെടുന്നതിനെതിരെ ഇവര്‍ നടത്തി വരുന്ന ബോധവത്ക്കരണ ക്ലാസിന് മേല്‍ ഉദ്യോഗസ്ഥരുടെ പിന്തുണയും ഏറെ ഉപകാര പ്രദമാണ്. ചാലക്കുടിയിലെ പിങ്ക് പോലീസ് തികച്ചും മാതൃകപരമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തി കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ പഠന കാലത്ത് മൊബൈല്‍ ഫോണുകളും, സ്മാര്‍ട്ട് ടെലിവിഷന്‍ സെറ്റുകളും നിരവധി പേര്‍ക്ക് നല്‍കിയിരുന്നു.അതിരപ്പള്ളി,വെള്ളിക്കുളങ്ങര മേഖലയിലെ ആദിവാസി ഊരുകളില്‍ പുതു വസ്ത്രങ്ങളും,ഭക്ഷ്യ കിറ്റുകളും വിതരണം നടത്തുകയും, കുട്ടികള്‍ക്ക് കൗണ്‍സിലിംങ്ങും നല്‍ക്കുകയുണ്ടായി.

ചെറുതും വലതുമായ ഒട്ടനവധി പരാതികള്‍ക്ക് ശാശ്വതമായ പരിഹാരം നേടി കൊണ്ടുകുവാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്
 ചാലക്കുടിയിലെ ബസ് സ്റ്റാന്റുകളിലെ സ്ഥിരം സാന്നിധ്യമാണ് പിങ്ക് പോലീസ്. അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെകടര്‍ പി.എം.ഷൈലയുടെ നേതൃത്വത്തില്‍ സീനിയര്‍ പോലീസ് ഓഫീസര്‍ ജെന്നി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി വരുന്നത്.

Leave A Comment