പ്രതിരോധ ജാഥ ഇന്ന് മാളയിലെത്തും
മാള: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ മാളയില്‍ ഇന്ന് സ്വീകരണം നല്‍കും. മാളയിൽ 13000 പേരെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി നേതാക്കൾ പറഞ്ഞു.
ജാഥക്ക് പ്രൗഢ ഗംഭീരമായ സ്വീകരണവും വരവേൽപും നൽകുന്നതിനുവേണ്ടി മണ്ഡലം തലത്തിലും 14. ലോക്കൽ തലത്തിലും 174 ബൂത്ത് തലങ്ങളിലും സംഘാടക സമിതികൾ രൂപീകരിച്ചിരുന്നു.
ഫെബ്രുവരി 20ന് മാള കടവിൽ ആരംഭിച്ച ജനകീയ പ്രതിരോധ ചായപീടിക മാർച്ച് ഇന്ന് വരെ തുടരും. വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് മാർച്ച് 3ന് അന്നമനട, മാള, കൊടുങ്ങല്ലൂർ കേന്ദ്രങ്ങളിൽ നടന്നിരുന്നു. മേത്തലയിൽ ഫുട്ബോൾ ടൂർണ്ണമെന്റും സംഘടിപ്പി ച്ചിരുന്നു.
ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് മണ്ഡലം അതിർത്തിയായ കൊടുങ്ങല്ലൂർ കോതപറമ്പിൽ നിന്ന് 200 ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിക്കും. മാള പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസ രത്ത് ജാഥ എത്തിച്ചേരുമ്പോൾ 450 പുരുഷ - വനിത റെഡ് വളണ്ടിയർ ജാഥക്ക് ഗാർഡ് ഓഫ് ഓണർ നൽകും.
Leave A Comment