പ്രാദേശികം

ബി ബി സി ഓഫീസ് റൈഡും ഏഷ്യാനെറ്റ്‌ ഓഫീസ് പരിശോധനയും ഒന്നല്ല : എം വി ഗോവിന്ദൻ

മാള: തെറ്റായ വാർത്ത കെട്ടിച്ചമച്ച് പ്രചരിപ്പിച്ചതിനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസ് പരിശോധന നടത്തിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് മാളയിൽ നൽകിയ സ്വീകരണത്തിന് മറുപടി നൽകി പ്രസംഗിക്കുകയായിരുന്നു എം വി ഗോവിന്ദൻ. ബി ബി സി യുടെ ഓഫീസിലെ റൈഡും ഏഷ്യാനെറ്റ് കോഴിക്കോട് ഓഫീസിൽ നടത്തിയ പരിശോധനയും രണ്ടും രണ്ടാണ്.

മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് സിപിഐഎം. പക്ഷേ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് കടുത്ത അപരാധമാണ്. ആത്യന്തികമായി കമ്മ്യൂണിസ്റ്റ് വിരോധം തലയ്ക്കുപിടിച്ച മാധ്യമപ്രവർത്തകരാണ് ഈ ചെയ്തികൾക്ക് പിന്നിൽ.

മൂലധന ശക്തികൾ നിയന്ത്രിക്കുന്ന മാധ്യമങ്ങളാണ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണത്തെ തകർക്കാൻ ശ്രമിക്കുന്നത്. സർക്കാരിന്റെ വികസനത്തെ തടയിടുക എന്നുള്ളതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം. കഴിഞ്ഞ രണ്ടുവട്ടം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നത് ഇവർക്ക് ദഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ വികസനത്തിന് തടയിടുക എന്നതാണ് ഇവർ ലക്ഷ്യമിടുന്നത്. എം വി ഗോവിന്ദൻ പറഞ്ഞു.

Leave A Comment