മാളയിൽ കളിക്കാൻ പോയ മൂന്നു വിദ്യാർത്ഥികൾക്ക് തേനീച്ച കുത്തേറ്റു
മാള: മാളയിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് തേനീച്ചയുടെ കുത്തേറ്റു. മാള വലിയപറമ്പിലെ കോട്ടക്കൽ ഗ്രൗണ്ടിനോട് ചേർന്നുള്ള ടർഫിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളായ മൂന്നുപേർക്കാണ് തേനീച്ച കുത്തേറ്റത്.
മാള വലിയപറമ്പ് അരിയംവേലി അഭിനവ് (16), മേലഡൂർ കുരിയക്കാടൻ വീട്ടിൽ അക്ഷയ് (17), മലയാംകുന്ന് വടക്കിനിയത്ത് ആൻ ജോൺ (23) എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.
ഉച്ചയ്ക്ക് നാലുമണിയോടെ ആയിരുന്നു സംഭവം.
മൂന്നുപേരും ചികിത്സ തേടി.
Leave A Comment