പ്രാദേശികം

തകർന്നു വീണ ബൈപ്പാസ് സിഗ്നൽ പുന:രാരംഭിക്കണം: കോൺഗ്രസ്

കൊടുങ്ങല്ലൂർ: പതിനൊന്ന് ദിവസമായി തകർന്നു വീണ സി.ഐ ഓഫിസ് സിഗ്നലിൻ്റെ പ്രവർത്തനം പുനരാരംഭിക്കാത്തതിൽ  കോൺഗ്രസ് പ്രവർത്തകർ ബൈപ്പാസിൽ പ്രതിഷേധ സമരം നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.യു.സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു.

വി.എം. ജോണി, ഇ എസ് സാബു, കെ.പി.സുനിൽ കുമാർ, നിഷാഫ് കുര്യാപ്പിള്ളി,ദാമു മാസ്റ്റർ, വർഗ്ഗീസ് വടക്കൻ, സുനിൽ അഷ്ടപദി, ഹബീബ്, സാദിഖ്, എന്നിവർഅഭിവാദ്യം ചെയ്ത് സംസാരിച്ചു.

Leave A Comment