പ്രാദേശികം

വിവാഹ കൂദാശയ്ക്കിടെ ദൈവനാമം ചൊല്ലി കുഴഞ്ഞുവീണു; വൈദികന് കണ്ണീരോടെ വിട

വിവാഹ കൂദാശയ്ക്കിടെ വൈദികന്‍ കുഴഞ്ഞുവീണ് മരിച്ചു. തേക്കടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി വികാരി എന്‍.പി. ഏലിയാസ് കോര്‍ എപ്പിസ്‌ക്കോപ്പയാണ് മരിച്ചത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കൂടിയാണ് ഏലിയാസ് കോര്‍ എപ്പിസ്‌ക്കോപ്പ. കഴിഞ്ഞ ദിവസമാണ് വിവാഹ കൂദാശയ്ക്കിടെ വികാരി ഏലിയാസ് കോര്‍ എപ്പിസ്‌ക്കോപ്പ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. 62 വയസായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്തവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റ് വൈദികരും ചേര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇന്നലെ ഏലിയാസ് കോര്‍ എപ്പിസ്‌ക്കോപ്പയുടെ ഭൗതികശരീരം സെന്റ് ജോര്‍ജ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ചതോടെ വലിയ കൂട്ടം വിശ്വാസികളാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. രാവിലെ 11ന് ഭൗതീക ശരീരം പള്ളിയില്‍ എത്തിച്ചു. ജോഷ്വാ മോര്‍ നിക്കോദീമോസ്, ഡോ. യുഹാനോന്‍ മോര്‍ദിയാസ് കോറോസ് എന്നീ മെത്രാപ്പോലീത്തമാര്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

Leave A Comment