പ്രാദേശികം

നെല്ലായിയിൽ ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് പരിക്ക്

കൊടകര: നെല്ലായിയിൽ ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് പരിക്കേറ്റു. ആലപ്പുഴ സ്വദേശി 55 വയസുള്ള സുധീറിനാണ് പരിക്കേറ്റത്.
കാലിന് ഗുരുതരമായി പരിക്കേറ്റ സുധീറിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളം- ഗുരുവായൂർ എഗ്മോർ ട്രെയിനിൽ  നിന്നാണ് യാത്രക്കാരൻ വീണത്.ഞായറാഴ്ച രാവിലെ ആറുമണിയോടെ നെല്ലായി പോങ്കോത്ര ഗേറ്റിന് സമീപത്തായിരുന്നു അപകടം. രണ്ട് ട്രാക്കുകൾക്കിടയിലെ മെറ്റൽ ഇട്ട ഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

ലോക്കോ പൈലറ്റ് പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ചു. നാട്ടുകാർ ചേർന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്.പുതുക്കാട് പോലീസും, റെയിൽവേ പോലീസും സ്ഥലത്തെത്തി.

Leave A Comment