പ്രാദേശികം

ആളൂരിൽ മിനി ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

ആളൂർ: ആളൂരിൽ മിനി ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.കാഞ്ഞിരപ്പിളളി മാരേക്കാടൻ  52 വയസ്സുള്ള രവിയാണ് മരിച്ചത്.
ആളൂർ രാജർഷി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം.

കോഴിഫാമിൽ നിന്നും കോഴികളെ കയറ്റി പറവൂരിലേക്ക് പോകുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷിക്കാനായില്ല.

Leave A Comment