പ്രാദേശികം

ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം തുടരും -കെ പി എം എസ്

  ഇരിങ്ങാലക്കുട: പട്ടികജാതി
 വികസന ഫണ്ടുകൾ വ്യാപകമായി വകമാറ്റി ചിലവഴിക്കുന്നത് അവസാനിപ്പിക്കണമെന്നും വകുപ്പിലെ അഴിമതിക്കെതിര വിജിലൻസിനെ കൊണ്ട് അവസാനിപ്പിക്കണമെന്നും,
പട്ടികജാതി വിദ്യാർത്ഥികളുടെ രണ്ട് വർഷത്തെ കുടിശിഖയുള്ള സ്റ്റൈപ്പന്റ്, ലപ്സം ഗ്രാൻറുകൾ അടിയന്തിരമായി കൊടുത്ത് തീർക്കണമെന്നും സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.

പാട്ടക്കരാർ കഴിഞ്ഞ ഭൂമി സർക്കാർ തിരിച്ച് പിടിക്കണമെന്നും ഭൂമിയ്ക്ക് വേണ്ടിയുള്ള സമര പോരാട്ടങ്ങൾ തുടരുമെന്നും കെ പി എം എസ് നേതൃത്വം നൽകുമെന്നും ചാത്തൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും സംസ്ഥാന ജനറൽ കൗൺസിലും ഉത്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡൻ്റ് ഡോ. പി.പി. വാവ  അഭിപ്രായപ്പെട്ടു.

വർക്കിംഗ് പ്രസിഡൻ്റ് പി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംഘടനാ സെക്രട്ടറി കെ.എ. തങ്കപ്പൻ, ഖജാൻജി സി.എ.ശിവൻ, ഭാരവാഹികളായ കെ.ബിന്ദു, പി.വി.രാജു,ലോചനൻ അമ്പാട്ട് എന്നിവർ പ്രസംഗിച്ചു.

Leave A Comment