പ്രാദേശികം

അതിരപ്പിള്ളിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി, ഒരാളുടെ മൃതദേഹം ലഭിച്ചു

ചാലക്കുടി: അതിരപ്പിള്ളിയിൽ വെറ്റിലപ്പാറ പാലത്തിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ  മരിച്ചു. മറ്റെയാൾക്കായുള്ള തിരച്ചിൽ നടക്കുന്നു.കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശികളായ ആദു, ഇസാൻ എന്ന
പ്ലസ് ടു വിദ്യാർഥികളാണ് പുഴയിൽ ഇറങ്ങിയത്.

 ഒരാളുടെ മൃതദേഹം കണ്ടെടുത്തു
മറ്റെയാൾക്കായുള്ള തിരച്ചിൽ നടത്തുകയാണ്. വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്
ഒരാളുടെ മൃതദേഹം ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. പോലീസും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

Leave A Comment