കുന്നുകരയിൽ കർഷക വാരാചരണം
കുന്നുകര : കുന്നുകര കർഷക സഹകരണ സംഘത്തിന്റെ കർഷക വാരാചരണം സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഷാജിത ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് സി.എ. വിക്ടർ അധ്യക്ഷനായി.
കൃഷി ഓഫീസർ സാബിറ ബീവി, വി.എസ്. വേണു, വാർഡ് മെംബർ ബീന ജോസ്, സൗമ്യ ഷാബു, എസ്. സുകു എന്നിവർ പങ്കെടുത്തു. റെഡി ടു കുക്ക് ഉത്‌പന്നങ്ങളുടെ വില്പന, മികച്ച കർഷകരെ ആദരിക്കൽ, പച്ചക്കറിത്തൈ, വിത്തുവിതരണം എന്നിവയുണ്ടായി.
Leave A Comment