മേത്തലയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ മേത്തല അഞ്ചപ്പാലത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
അഞ്ചപ്പാലം സെൻ്ററിന് തെക്കുവശം കുഴിക്കാട്ട് പ്രശോഭിൻ്റെ ഭാര്യ ജയലക്ഷ്മി (34)യാണ് മരിച്ചത്.
ബുധനാഴ്ച്ച രാത്രി ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ജയലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് സംസ്ക്കരിക്കും.
കൊടുങ്ങല്ലൂരിലെ സ്വകാര്യ ആയുർവ്വേദ ആശുപത്രിയിലെ ജീവനക്കാരിയാണ് ജയലക്ഷ്മി.
Leave A Comment