കണ്ണീർപുഴ; പറവൂരിൽ പുഴയിൽ വീണ മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി
പറവൂർ: പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് മൂന്ന് കുട്ടികൾ മരിച്ചു. രണ്ട് കുട്ടികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ശ്രീവേദയുടെയും അഭിനവിൻ്റേയും മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്.
മുങ്ങൽവിദഗ്ധരുടെ തിരച്ചിലിൽ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12)ന്റെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കുട്ടികൾ ഇവിടെ കുളിക്കാനെത്തിയത്. നീന്തലറിയാവുന്ന ഇവർ ഇവിടെ ഏറെ നേരം നീന്തികളിച്ചിരുന്നു. തട്ടുകടവ് പാലത്തിന് താഴെയായതിനാൽ സാധാരണ ആരും ഇവിടെ ഉണ്ടാവാറില്ല അതിനാൽ അപകടമുണ്ടായതും,കുട്ടികൾ മുങ്ങി പോയതും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
ഇവർ വന്ന ഒരു സൈക്കിളും, ഇവരുടെ ചെരുപ്പും, ഡ്രസ്സുകളും പുഴക്കരയിൽ ഉണ്ടായിരുന്നു. ആഴമേറിയ പുഴക്ക് നാലാൽ താഴ്ച്ച എങ്കിലുമുണ്ടാകും. ഒടുക്കും കൂടുതലാണ്. ഉപ്പുള്ള മലിന ജലമായതിനാൽ ആളുകൾ കുളിക്കാറില്ല.
Leave A Comment