പ്രാദേശികം

കർണാടകയിൽ നിന്ന് പഠിക്കേണ്ടത് കോൺഗ്രസിന്റെ സംഘടന പാഠം; കെ മുരളീധരൻ

മാള: പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തമാണെങ്കിൽ കോൺഗ്രസിനെ തകർക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്ന പാഠമാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം നമ്മെ പഠിപ്പിക്കുന്നതെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. മാളയിൽ കോൺഗ്രസ് പ്രവർത്തകർക്കുള്ള മിഷൻ 2024 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

പാർട്ടി പുനസംഘടന സമയബന്ധിതമായി പൂർത്തിയാക്കി കെട്ടുറപ്പുള്ള സംഘടനാ സംവിധാനം ഉണ്ടാക്കി കോൺഗ്രസിനെ മാറ്റി തീർത്താൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ അനായാസമായി വിജയിക്കാം എന്നും കെ മുരളീധരൻ എംപി കൂട്ടിച്ചേർത്തു. കോൺഗ്രസ് മാള ബ്ലോക്ക് പ്രസിഡണ്ട് പി ഡി ജോസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ, കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ, യുഡിഎഫ് ജില്ലാ ചെയർമാൻ എംപി വിൻസന്റ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ ഡിസിസി ജനറൽ സെക്രട്ടറിമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാർ എന്നിവർ പ്രസംഗിച്ചു. ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ ആയിരുന്നു മിഷൻ 2024 സംഘടിപ്പിക്കപ്പെട്ടത്.

Leave A Comment