പ്രാദേശികം

പണം വെച്ച് ചീട്ട് കളി; പുത്തൻചിറയിൽ ആറ് പേർ പിടിയിൽ

മാള: പുത്തൻചിറയിൽ പണം വെച്ച് ചീട്ടു കളിച്ചതിന് ആറുപേരെ മാള പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻചിറ ശാന്തിനഗറിൽ നിന്നാണ് ആറു പേർ അറസ്റ്റിൽ ആയത്. ഇവരിൽനിന്ന് 29,000 രൂപ പോലീസ് കണ്ടെടുത്തു.

പുത്തൻചിറ ശാന്തിനഗർ ഊട്ടോളി രാജൻ (59),  താഴേക്കാട് മാമ്പ്ര വീട് രഘു (46), പുത്തൻചിറ മങ്കിടി എടാകൂടം വീട് സഹീർ (55), കോവിലകത്ത് നിന്ന് ചീനിക്കാപറമ്പിൽ ഇസ്മയിൽ (56), കട്ടിയാംപാറ മഠത്തിപ്പറമ്പിൽ സുബീഷ് (41), പുത്തൻചിറ തെക്കത്ത് പറമ്പിൽ മജീദ് (60) എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.

Leave A Comment