പ്രാദേശികം

പട്ടാപ്പകൽ വീട്ടുപറമ്പിൽ കെട്ടിയിട്ട ആടിനെ കവർന്നു

തുമ്പൂർ: പട്ടാപ്പകൽ വീട്ടുപറമ്പിൽ കെട്ടിയിട്ട ആടിനെ കവർന്ന് മൂന്നംഗ സംഘം. തുമ്പൂർ ചിറ്റിലപ്പിള്ളി കോക്കാട്ട് നൈജി പീയൂസിന്റെ ആടിനെയാണ്  ബൈക്കിലെത്തിയ മൂന്നംഗ സംഘം കവർന്നത്.

 മൂന്നുപേർ ബൈക്കിൽ സംഭവസ്ഥലത്തേക്ക് വരുന്നതും തിരിച്ചു ആടുമായി പോകുന്നതും സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. ഉടമ ആളൂർ പോലീസിൽ പരാതി നൽകി.

Leave A Comment