പാലപ്പിള്ളിയിൽ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു
വരന്തരപ്പിള്ളി: പാലപ്പിള്ളി ചക്കിപ്പറമ്പിൽ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. വരന്തരപ്പിള്ളി പഞ്ചായത്തംഗം ഷീല ശിവരാമൻ്റെ ഒരു വയസുള്ള പശുക്കുട്ടിയെയാണ് പുലി കൊന്നത്.
വ്യാഴാഴ്ച പുലർച്ചെ ടാപ്പിംഗിന് പോയ തൊഴിലാളികളാണ് പശുക്കുട്ടിയെ ചത്തനിലയിൽ കണ്ടത്. തൊഴുത്തിനോട് ചേർന്ന് കെട്ടിയിട്ട പശുക്കുട്ടിയെയാണ് പുലി പിടികൂടിയത്. വീടിനോട് ചേർന്ന് 20 മീറ്റർ മാറിയാണ് പശുക്കുട്ടിയുടെ ജഢം കൊണ്ടിട്ടത്.
നാല് ദിവസം മുൻപ് ഈ പശുക്കുട്ടിയെ പുലി ആക്രമിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. അതിന് ശേഷം പരിക്കേറ്റ പശുക്കുട്ടിയെ തൊഴുത്തിനോട് ചേർന്നാണ് കെട്ടിയിട്ടിരുന്നത്. പാലപ്പിള്ളി വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പശുക്കുട്ടിയെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു. ജനവാസ മേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്.
Leave A Comment