വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിൽ കെ - ഫോൺ എത്തി
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിൽ കെ - ഫോൺ പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങി സാധാരണക്കാരുടെ വീടുകളിൽ വരെ സൗജന്യ ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് എന്ന കെ-ഫോൺ പദ്ധതിക്കാണ് തുടക്കമായത്. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകളിലെ വീടുകളിൽ കേരള വിഷൻ ഓപ്പറേറ്റർ ആയ കിംഗ്സ് നെറ്റ് വർക്കിന്റെ സഹകരണത്തോടെയാണ് കെ-ഫോൺ ഇൻറർനെറ്റ് കണക്ഷൻ നൽകിയത്.
പ്രസിഡണ്ട് എം.എം മുകേഷ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ വർഷ പ്രവീൺ, മഞ്ജു ജോർജ് സെക്രട്ടറി കെ റിഷി, അസിസ്റ്റൻ്റ് സെക്രട്ടറി സുജൻ പൂപ്പത്തി തുടങ്ങിയവർ പങ്കെടുത്തു.
Leave A Comment