പ്രാദേശികം

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രോപദേശത്തിന് ഇടതുപക്ഷം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രോപദേശക സമിതിയിൽ ഇടതുപക്ഷത്തിന് സമഗ്രാധിപത്യം. പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പതിറ്റാണ്ടുകളായി സംഘപരിവാർ അനുകൂലികൾക്ക് സ്വാധീനമുണ്ടായിരുന്ന ക്ഷേത്രോപദേശക സമിതി ഇക്കുറി ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു.

എൽ.ഡി.എഫ് പാനൽ വഴി അഞ്ചോളം സംഘപരിവാർ അനുയായികൾ പതിനേഴംഗ സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ദേവസ്വം അസി.കമ്മീഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ വിനോദ് എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് വൈകീട്ട് കണ്ണകി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗം സമിതി പ്രസിഡൻ്റായി വി.ഉണ്ണികൃഷ്ണനെയും, സെക്രട്ടറിയായി എ.വിജയനെയും, ട്രഷററായി കെ.വി മുരളീധരനെയും തെരഞ്ഞെടുത്തു. 

എസ്.കനകമണി വൈസ് പ്രസിഡൻ്റും, മുരുകാനന്ദൻ ജോയിൻ്റ് സെക്രട്ടറിയുമാണ്. അഡ്വ.റാണി അശോക്, അഡ്വ.എം.ബിജുകുമാർ എന്നിവരാണ് ഓഡിറ്റർമാർ.

Leave A Comment