പ്രാദേശികം

പന്തൽ ഡെക്കറേഷൻ ഗോഡൗൺ കത്തിനശിച്ചു; കത്തിച്ചതാണെന്ന്‍ ഉടമയുടെ പരാതി

വരന്തരപ്പിള്ളി: വരന്തരപ്പിള്ളി കോരനൊടിയിൽ പന്തൽ ഡെക്കറേഷൻ ഗോഡൗൺ ഭാഗീകമായി കത്തിനശിച്ചു. ഗോഡൗൺ കത്തിച്ചതാണെന്നാരോപിച്ച്  ഉടമ വരന്തരപ്പിള്ളി പോലീസിൽ പരാതി നൽകി. കോരനൊടി സ്വദേശി നൊട്ടപ്പിള്ളി സിജുവിൻ്റെ ഡെക്കറേഷൻ സാമഗ്രികളാണ് കത്തിനശിച്ചത്.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

 ഗോഡൗണിന് സമീപത്ത് നിർത്തിയിട്ട പെട്ടി ഓട്ടോറിക്ഷയിലേക്കും തീ പടർന്നു.15 ടാർപോളിൻ ഷീറ്റുകളും കത്തിനശിച്ചു.സമീപത്തെ വീട്ടുകാർ ചേർന്നാണ് തീയണച്ചത്. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി.

Leave A Comment