അഴീക്കോട് ജെട്ടിയിൽ മത്സ്യ ബന്ധന തൊഴിലാളി പുഴയിൽ വീണ് മരിച്ചു
കൊടുങ്ങല്ലൂർ: അഴീക്കോട് ജെട്ടിയിൽ വള്ളത്തിൽ കിടന്ന് ഉറങ്ങുകയായിരുന്ന മത്സ്യ ബന്ധന തൊഴിലാളി പുഴയിൽ വീണ് മരിച്ചു.
ആലപ്പുഴ ആറാട്ടുപുഴ സ്വദേശി രാജേഷാണ് മരണപ്പെട്ടത്. 40 വയസായിരുന്നു.
ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
ദ്വാരകാപതി എന്ന വള്ളത്തിലെ തൊഴിലാളിയാണ് ഇയാൾ.
പുഴയിൽ കെട്ടിയിട്ട വള്ളത്തിൽ
കിടന്നുറങ്ങുകയായിരുന്ന രാജേഷിന് ഉറക്കത്തിനിടയിലാണ് അപകടം സംഭവിച്ചത്.
തീരദേശ പൊലീസ്, കടലോര ജാഗ്രതാ സമിതി അംഗങ്ങൾ, ഫിഷറീസ് റെസ്ക്യു ടീം, ഫയർഫോഴ്സ് എന്നിവർ മത്സ്യതൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.തുടർനടപടികൾക്കായി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
കവിതയാണ് മരിച്ച രാജേഷിൻ്റെ ഭാര്യ.
Leave A Comment