സഹകരണബാങ്ക് സ്കൂൾ ചന്ത തുടങ്ങരുത്: ആവശ്യവുമായി വ്യാപാരി വ്യവസായികളുടെ കത്ത്
കോണത്തുകുന്ന്: സ്കൂൾ ചന്ത നടത്താനുള്ള സർവീസ് സഹകരണ ബാങ്കിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. വെള്ളാങ്കല്ലൂർ സഹകരണ ബാങ്ക് ആണ് സ്കൂൾ സീസൺ മുൻനിർത്തി ബാഗുകളും കുടകളും മറ്റും കുറഞ്ഞ വിലയ്ക്ക് നൽകാൻ ചന്ത ആരംഭിക്കാനിരിക്കുന്നത്. ഇതിനെതിരെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കോണത്തുകുന്ന് യൂണിറ്റ് പരാതി നൽകിയിരിക്കുന്നത്.

വ്യാപാരി വ്യവസായികളുടെ വയറ്റത്തടിക്കുന്ന സീസൺ ചന്തയിൽ നിന്ന് സഹകരണ ബാങ്ക് പിന്മാറണമെന്ന് ജില്ലാ സെക്രട്ടറി കെ ഐ നജാഹ് ബാങ്കിന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. സഹകരണ ബാങ്കിന്റെ കുറി നടത്തിപ്പിലും എഫ് ഡി യിലും വ്യാപാരികൾ സർവാത്മനാ സഹകരിക്കാറുണ്ടെന്നും അതിനാൽ തന്നെ സഹകരണ ബാങ്ക് ആരംഭിക്കുന്ന പുസ്തക ബാഗ് ചന്തയിൽ നിന്ന് പിന്മാറി സഹകരിക്കണമെ നുമുള്ള വിചിത്രമായ ആവശ്യവും വ്യാപാരി വ്യവസായികൾ മുന്നോട്ടുവച്ചിട്ടുണ്ട്.
കത്ത് ബാങ്ക് അധികൃതർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും വിഷയത്തിൽ തീരുമാനം ഉണ്ടായിട്ടില്ല എന്നാണ് വിവരം. ബാങ്ക് ഡയറക്ടർ ബോർഡ് മീറ്റിംഗ് കൂടിയ ശേഷമേ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്.
Leave A Comment