പ്രാദേശികം

കൈപ്പമംഗലത്ത് വിദ്യാർത്ഥി പുഴയിൽ വീണു മരിച്ചു

കൈപ്പമംഗലം: ചളിങ്ങാട്  കനോലി കനാലിൽ വീണ് വിദ്യാർഥി മരിച്ചു. മുട്ടുങ്ങല്‍ നൗഷാദിൻ്റെ മകൻ മുഹമ്മദ് ഫർഹാൻ ആണ് പുഴയിൽ വീണു മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്നുള്ള തെരച്ചിലിനൊടുവിലാണ്  സൈക്കിളും ചെരിപ്പും പുഴയരികിൽ ഇരിക്കുന്നത് കണ്ടത്. നാട്ടുകാർ പുഴയിൽ വല വീശി നോക്കിയപ്പോഴാണ് കുട്ടിയെ ലഭിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Leave A Comment