പ്രാദേശികം

ആനന്ദപുരത്ത് ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണ്‍മാനില്ല

ഇരിങ്ങാലക്കുട: ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണ്‍മാനില്ല. ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ചാലക്കുടി സ്വദേശിയായ ആദര്‍ശ് വി യു (20) എന്ന വിദ്യാര്‍ത്ഥിയെയാണ് കാണാതായിരിക്കുന്നത്.

ചാലക്കുടി ഐ ടി ഐ വിദ്യാര്‍ത്ഥിയായ ആദര്‍ശ് മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കുളത്തില്‍ കുളിക്കാന്‍ എത്തിയത്. കുളത്തിന്റെ മറുകരയിലേയ്ക്ക് നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഒന്നര മണിക്കുറോളമായി കുളത്തില്‍ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ ആയിട്ടില്ല. രാത്രിയായതിനാല്‍ തൃശ്ശൂരില്‍ നിന്നും സ്‌കൂബാ ടീം തിരച്ചിലിനായി എത്തുന്നുണ്ട്.

Leave A Comment