നീറ്റ് പരീക്ഷയിൽ നൂറ ഫാത്തിമക്ക് മികച്ച വിജയം
കരൂപ്പടന്ന: ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ (മെഡിക്കൽ എൻട്രൻസ് ) 720 ൽ 640 മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ നൂറ ഫാത്തിമ നാടിൻ്റെ അഭിമാനമായി.
പ്ലസ്ടു പഠനത്തോടൊപ്പം എൻട്രൻസ് പരിശീലനവും നടത്തിയാണ് ആദ്യ ശ്രമത്തിൽ തന്നെ ഈ മിടുക്കി മികച്ച വിജയം നേടിയത്.
കൊടുങ്ങല്ലൂർ നഗരസഭയിലെ 43 ആം വാർഡ് ആയ എരിശ്ശേരിപ്പാലം
ഗുരുദേവ നഗറിൽ പാലക്കൽ ജൂനൈദിൻ്റെയും കരൂപ്പടന്ന പള്ളിനട അറക്കൽ ഫാത്തിമയുടേയും
മകളാണ് നൂറ ഫാത്തിമ.
ഈ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ (സി.ബി.എസ്.ഇ) 500 ൽ 481
മാർക്ക് നേടിയാണ്
കാഞ്ഞിരപ്പിള്ളി സെൻ്റ് ആൻ്റണീസ് സ്കൂളിൽ നിന്ന് വിജയിച്ചത്.
പിതാവ് ജുനൈദ് യു. എ. ഇ യിലെ അൽ ഐനിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഐ.ടി.ഇൻചാർജ് ആണ്.
മാതാവ് ഫാത്തിമ അൽ ഐനിലെ
ഗ്രെയ്സ് വാലി ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്.
Leave A Comment