സ്‌കൂട്ടറും ടാക്‌സി ഓട്ടോയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു
ആനന്ദപുരത്ത് സ്‌കൂട്ടറും ടാക്‌സി ഓട്ടോയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. അമ്മക്ക് പരിക്കേറ്റു.മാപ്രാണം ആഴ്ചങ്ങാടന്‍ ജോണ്‍സണ്‍ മകന്‍ ആരെസ്(22) ആണ് മരിച്ചത്.പരിക്കേറ്റ അമ്മ ലിബിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചു.ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ആനന്ദപുരം വാര്യര്‍പീടികയിലായിരുന്നു അപകടം.മാപ്രാണത്തേക്ക് പോയിരുന്ന സ്‌കൂട്ടറില്‍ എതിരെ വന്ന ഓട്ടോ ഇടിക്കുകയിരുന്നു.പരിക്കേറ്റ ആരെസിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Leave A Comment