പ്രാദേശികം

പുതുക്കാട് പേവിഷബാധയേറ്റ തെരുവുനായയെ നാട്ടുകാർ പിടികൂടി നിരീക്ഷണത്തിലാക്കി

പുതുക്കാട്: പുതുക്കാട് തെക്കെതൊറവിൽ പേവിഷബാധയേറ്റ തെരുവുനായയെ നാട്ടുകാർ പിടികൂടി നിരീക്ഷണത്തിലാക്കി.പ്രദേശത്ത് രാവിലെ മുതൽ പേയിളകിയ ലക്ഷണങ്ങളോടെ അലഞ്ഞുനടന്ന തെരുവുനായയെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം പിടികൂടി കെട്ടിയിട്ടത്. പുതുക്കാട് വെറ്റിനറി ഡോക്ടർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് നായയെ നിരീക്ഷണത്തിലാക്കിയത്.

ഈ നായയുടെ കൂട്ടത്തിലുള്ള നായകൾ പ്രദേശത്ത് അലഞ്ഞുനടക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. അവയെ കൂടി പിടികൂടി നിരീക്ഷണത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പേയിളകിയ നായ വളർത്തുമൃഗങ്ങളേയും തെരുവുനായകളെയും കടിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാരാണ് നായയെ നിരീക്ഷണത്തിലാക്കിയത്.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave A Comment