പ്രാദേശികം

ദേശീയപാതയിലെ വിള്ളൽ: കരാർ കന്പനിക്ക് നോട്ടീസ് നല്കി

തൃശൂർ: വടക്കഞ്ചേരി- മണ്ണുത്തി ദേശീയ പാതയിൽ വിള്ളലുണ്ടായ സംഭവത്തിൽ കരാർ കമ്പനിക്ക്       ദേശീയപാത അഥോറിറ്റിയുടെ നോട്ടീസ്.

റോഡ് നിർമാണത്തിൽ കരാർ കന്പനി വ്യവസ്ഥകൾ ലംഘിച്ചതിനാലാണ് നോട്ടീസ് നല്കിയതെന്ന് അധികൃതർ പറഞ്ഞു.

ദേശീയ പാതയിലുണ്ടായ വിള്ളൽ ഉടൻ പരിഹരിക്കണമെന്നും ആദ്യഘട്ടത്തിൽ പിഴ ഈടാക്കുമെന്നും ഇനി വ്യവസ്ഥകൾ ലംഘിച്ചാൽ കരാർ കന്പനിയെ നിർമാണത്തിൽ നിന്നും ഒഴിവാക്കുമെന്നും ദേശീയ പാത അഥോറിറ്റി അറിയിച്ചു.

Leave A Comment