പ്രാദേശികം

തെരുവുനായ ശല്ല്യം; കൂ​ത്താ​ളിയിൽ ആ​റു സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

കോ​ഴി​ക്കോ​ട്: കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റു സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അങ്കണ​വാ​ടി​ക​ള്‍​ക്കും അ​വ​ധി​യാ​ണ്. തെ​രു​വുനാ​യ ശ​ല്യം ക​ണ​ക്കി​ലെ​ടു​ത്തു പ​ഞ്ചാ​യ​ത്താ​ണ് അ​വ​ധി ന​ല്‍​കി​യ​ത്.

ഞാ​യ​റാ​ഴ്ച വെെ​കു​ന്നേ​രം കൂ​ത്താ​ളി​യി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ​ണി​ക​ളും നി​ര്‍​ത്തി​വെ​ച്ചു.

സം​സ്ഥാ​ന​ത്ത് പലയി​ട​ങ്ങ​ളി​ലും തെ​രു​വുനായ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ത​ല​സ്ഥാ​ന​ത്ത് തെ​രുവു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് വ​യ​സു​കാ​രി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ഞ്ചു​തെ​ങ്ങ് മാ​മ്പ​ള്ളി​യി​ല്‍ റോ​സ്‌​ലി​യ എ​ന്ന കു​ട്ടി​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

മു​ഖ​ത്തും ക​ഴു​ത്തി​ലും ഉ​ള്‍​പ്പ​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കണ്ണിനുൾപ്പടെ കടിയേറ്റ കുട്ടിക്ക് അടിയന്തര ചികിത്സ നൽകി.

Leave A Comment