മണൽ വാരൽ തർക്കം സംഘട്ടനത്തിൽ കലാശിച്ചു; സ്ത്രീകൾ ഉൾപ്പടെ നാല് പേർക്ക് പരിക്ക്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ മേത്തല പടന്നയിൽ മണൽ വാരൽ തൊഴിലാളികൾ തമ്മിലുണ്ടായ വാക്തർക്കം സംഘട്ടനത്തിൽ കലാശിച്ചു.സ്ത്രീകൾ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു.
കാഞ്ഞിരപ്പുഴയിൽ നിന്നും വരുന്ന മണൽ പടന്ന തോടിനരികിൽ ഇറക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് സംഘട്ടനത്തിനിടയാക്കിയത്.
അക്രമത്തിൽ പരിക്കേറ്റ നടുപ്പറമ്പിൽ അഷറഫ്, ഭാര്യ ജമീല, മകൾ റംസി എന്നിവരെ കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിലും, ചിറയത്ത് ഷെല്ലിയെ ഗൗരിശങ്കർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മണലിറക്കുന്ന സ്ഥലത്തെ ചൊല്ലി ഷെല്ലിയും അഷറഫും തമ്മിലുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്.
വ്യാഴാഴ്ച്ച രാത്രിയിലാണ് സംഘട്ടനം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസ് ഇന്ന് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു.
Leave A Comment