ശുചിമുറി മാലിന്യം തള്ളിയവരെ നാട്ടുകാർ പിടികൂടി
നെടുമ്പാശേരി: ചെങ്ങൽ തോടിന്റെ കൈവഴിയിൽ ശുചിമുറി മാലിന്യം തള്ളിയ സംഭവത്തിൽ രണ്ടുപേരെയും മാലിന്യവുമായെത്തിയ വാഹനവും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാലിന്യമെത്തിച്ച ടാങ്കർ ലോറിയുടെ ഡ്രൈവർ അജ്മൽ, സാഹായി അനീഷ് എന്നിവരെയാണ് നെടുന്പാശേരി പോലീസിനു കൈമാറിയത്.ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ചെങ്ങമനാട്-പുറയാർ വെങ്ങോല പാലത്തിൽനിന്ന് മാലിന്യം തോട്ടിലേക്ക് ഒഴുക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടാങ്കർ ഒരു വശത്തേക്ക് ചരിയുകയായിരുന്നു. വാഹനം ഓടിച്ചുപോകാനാകാതെ കുടുങ്ങിയ പ്രതികളെ ഓടിക്കൂടിയ നാട്ടുകാർ പിടികൂടുകയായിരുന്നു.
ശാന്തിഗിരി പാടശേഖരങ്ങളിൽനിന്നു വരുന്ന ജലസോത്രസുകളിലേക്കാണ് ഇവർ ശുചിമുറി മാലിന്യം തള്ളിയത്. ഇത് ഒഴുകി ചെങ്ങൽ തോട്ടിലാണ് എത്തിച്ചേരുന്നത്. നൂറ് കണക്കിന് ആളുകൾ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ഉപയോഗിക്കുന്ന ജലസ്രോതസാണിവിടം. ഇതിനു മുന്പും പ്രദേശത്ത് മാലിന്യം തള്ളിയിട്ടുള്ളതായി പ്രതികൾ സമ്മതിച്ചു. പിന്നീട് ക്രെയിൻ എത്തിച്ചശേഷമാണ് ഇവരുടെ വലിച്ചു കയറ്റിയത്.
Leave A Comment