പ്രാദേശികം

ആലുവയിൽ ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത, നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി

ആലുവ: ആലുവയില്‍ ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത. നായയെ കെട്ടിവലിക്കുന്നത് കണ്ട് നാട്ടുകാര്‍ ബൈക്ക് തടയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുട്ടത്ത് ദേശീയപാതയിലാണ് സംഭവം. ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിവലിക്കുന്നത് കണ്ട് നാട്ടുകാരും വാഹനയാത്രക്കാരും ഇടപെടുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബൈക്ക് യാത്രക്കാരനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Leave A Comment